ഇരുവൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു

Posted on: April 13, 2013 6:00 am | Last updated: April 13, 2013 at 12:48 am

തേഞ്ഞിപ്പലം: ഇരുവൃക്കകളും തകരാറിലായ യുവാവ് സഹാ യം തേടുന്നു. താണ് മഠത്തുംവീട്ടില്‍ ഹസന്‍കുട്ടിയുടെ മകന്‍ 27കാരനായ അബ്ദുല്‍ജലീലിന്റെ അസുഖം നാല് വര്‍ഷം മുമ്പ് ഛര്‍ദിയില്‍ തുടങ്ങിയതാണ്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൃക്കരോഗ വിഭാഗതലവന്‍ ഡോ. ശ്രീലതയാണ് ഇരുവൃക്കകളും തകരാറിലായത് കണ്ടെത്തിയത്. ഇപ്പോള്‍ ആഴ്ച യില്‍ രണ്ട് തവണ ഡയാലിസിസ് ചെയ്യണം. ജലീലിന്റെ ഉപ്പയും ഉമ്മയും വൃക്കകള്‍ നല്‍കാന്‍ തയ്യാറാണ്. പക്ഷേ പ്രമേഹരോഗികളായതിനാല്‍ ഇരുവരുടെ വൃക്കകളും മാറ്റിവെക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. പുറത്ത് നിന്ന് വൃക്ക വാങ്ങി വെക്കാന്‍ 20 ലക്ഷം രൂപ ചെലവ് വരുത്തും.
കൂലിപ്പണക്കാരനായ ഹസ്സന്‍കുട്ടി ജോലി ചെയ്ത പണം കൊണ്ടാണ് ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് ചെയ്യുന്നത്. ഇതിന് പുറമെ രക്തക്കുറവിനുള്ള ഇഞ്ചക്ഷനും മരുന്നിനും കൂടി ആകെ മാസത്തില്‍ 10000 രൂപ ചെലവ് വരും. ഇതില്‍ ജില്ലാ പഞ്ചായത്ത് മാസം 2000 രൂപ സഹായം നല്‍കുന്നതാണ് ആകെയുള്ള വരുമാനം. പള്ളിക്കല്‍ സര്‍വീസ് സഹകരണ ബേങ്കില്‍ എം വി അബ്ദുല്‍ജലീല്‍ 3179 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.