പതാക ജാഥയെ വരവേല്‍ക്കാന്‍ കടലുണ്ടി നഗരം ഒരുങ്ങുന്നു

Posted on: April 13, 2013 6:39 am | Last updated: April 13, 2013 at 12:39 am

കടലുണ്ടി നഗരം: ചരിത്ര സ്ഥലങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് ധര്‍മപ്പോരാളികളെ വരവേല്‍ക്കാന്‍ കടലുണ്ടി നഗരം ഒരുങ്ങി. എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക പ്രചരണ ഭാഗമായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പതാക ജാഥയാണ് ഈ മാസം 15ന് വൈകുന്നേരം ആറ്മണിക്ക് കടലുണ്ടി നഗരത്ത് എത്തിച്ചേരുന്നത്. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, നീലഗിരി ജില്ലകളില്‍ നിന്നു സ്വീകരിച്ച പതാകകളുമാണ് കടലുണ്ടി നഗരത്തുള്ള ആനങ്ങാടിയില്‍ വെച്ച് കോഴിക്കോട് ജില്ല മലപ്പുറം ജില്ല ഐടീം അംഗങ്ങള്‍ക്ക് കൈമാറുക.

പതാക ജാഥക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള കമാനങ്ങള്‍, ബോര്‍ഡുകള്‍, വിവിധ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി വരുന്നു. വിവിധ ഘടകങ്ങളിലായി ഐടീം സിറ്റിംങ്ങുകളും, പ്രകടനങ്ങളും പ്രചരണ ഭാഗമായി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പതാകജാഥ സ്വീകരണ സന്ദേശം വിളിച്ചറിയിച്ചുള്ള സന്ദേശ പ്രയാണം നാളം രാവിലെ എട്ട് മണിക്ക് സയ്യിദ് ബാഹസ്സന്‍ ജമല്ലുല്ലൈലി മഖാമില്‍ നിന്ന് സിയാറത്തോടെ ആരംഭിക്കും. നൂരിലധികം കേന്ദ്രങ്ങളില്‍ പ്രചാരണ സന്ദേശം പൂര്‍ത്തിയാക്കി 15ന് വൈകുന്നേരത്തോടെ സമാപിക്കും. പതാകജാഥയെ സ്വീകരിക്കുന്നതിന് സയ്യിദ് ഹുസൈന്‍കോയതങ്ങള്‍ ജമലുല്ലൈലി ചെയര്‍മാനും, അബ്ദുള്ള കുട്ടി ഹാജി കണ്‍വീനറും, ചെറുത്തികോയ തങ്ങള്‍ ട്രഷററും, ഇസ്മാഈല്‍ സഖാഫി, ഹസ്സന്‍ കുഞ്ഞി, ഹംസ, ശാഹുല്‍ ഹമീദ് സഖാഫി, തമീം, മജീദ് എന്നിവര്‍ അംഗങ്ങളുമായ വിപുലമായ സ്വാഗതസംഘത്തിന് കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നത്. സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ശിഹാബുദ്ദീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു.