സോണിയയുടേയും രാഹുലിന്റേയും മണ്ഡലങ്ങള്‍ക്കുള്ള പ്രത്യകപരിഗണന പിന്‍വലിച്ചു

Posted on: April 12, 2013 7:13 pm | Last updated: April 12, 2013 at 7:13 pm

ലക്‌നൗ: കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടേയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടേയും മണ്ഡലങ്ങള്‍ക്കുള്ള പ്രത്യേക പരിഗണന യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പിന്‍വലിച്ചു. സോണിയ പ്രതിനിധീകരിക്കുന്ന റായ്ബറേലി, രാഹുലിന്റെ അമേത്തി എന്നീ മണ്ഡലങ്ങള്‍ക്കുള്ള പ്രത്യേക പരിഗണനയാണ് പിന്‍വലിച്ചത്. ഇതോടെ 24 മണിക്കൂറും വൈദ്യുതി ലഭിക്കുന്നതടക്കമുള്ള നേട്ടങ്ങള്‍ മണ്ഡലങ്ങള്‍ക്ക് നഷ്ടമാവും.

ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് മണ്ഡലങ്ങള്‍ക്കുള്ള പ്രത്യേക പദവി അഖിലേഷ് നീട്ടി നല്‍കിയിരുന്നു.

കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ അകലുന്നതിന്റെ സൂചനയാണ് അഖിലേഷിന്റെ പുതിയ നടപടി.

 

ALSO READ  ഇന്ത്യയിലെ കര്‍ഷകരെ തകര്‍ക്കാന്‍ അനുവദിക്കില്ല: രാഹുല്‍ ഗാന്ധി