എസ് എസ് എഫ് സമ്മേളന പ്രചാരണ വസ്തുക്കള്‍ നശിപ്പിക്കുന്നത് ശക്തമായി നേരിടും

Posted on: April 12, 2013 1:00 pm | Last updated: April 13, 2013 at 2:18 pm

ssf flag...മലപ്പുറം: സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷികത്തിന്റെ പ്രചാരണ ഭാഗമായി സ്ഥാപിച്ച സംഘാടക സമിതി ഓഫീസുകള്‍, മറ്റ് പ്രചാരണ ബോര്‍ഡുകള്‍, ചുമരെഴുത്തുകള്‍, സമരമരം, കൊടിയേറ്റം, പതാക ചത്വരങ്ങള്‍, എന്നിവ നശിപ്പിക്കുന്നത് ശക്തമായി നേരിടുമെന്ന് എസ് എസ് എഫ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
സമ്മേളന പ്രചാരണത്തില്‍ വിറളിപൂണ്ട സാമൂഹിക വിരുദ്ധര്‍ ഇരുട്ടിന്റെ മറവില്‍ നടത്തുന്ന ഇത്തരം പ്രകോപനപരമായ പ്രവൃത്തികള്‍ പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും കായികമായി നേരിടുന്നവരെ നിയമത്തിന്റെ വഴിയില്‍ നേരിടുമെന്നും സെക്രട്ടറിയേറ്റ് അറിയിച്ചു. ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. പി കെ മുഹമ്മദ് ശാഫി, കെ സൈനുദ്ദീന്‍ സഖാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, സയ്യിദ് മുര്‍തള സഖാഫി, ടി അബ്ദുന്നാസര്‍, എം അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു.