കെ നടരാജന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി ശരിവെച്ചു

Posted on: April 12, 2013 11:13 am | Last updated: April 13, 2013 at 8:06 am

കൊച്ചി: വി എസ് അച്യുതാനന്ദനെതിരെയുള്ള ഭൂമിദാനക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വിവരാവകാശ കമ്മീഷന്‍ അംഗം കെ നടരാജനെ സസ്‌പെന്റ് ചെയ്ത നടപടി ഹൈക്കോടതി ശരിവെച്ചു. കഴിഞ്ഞ നവംബറിലാണ് നടരാജനെ സസ്‌പെന്റ് ചെയ്തത്. ഇത് ചോദ്യം ചെയ്ത് നടരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. സര്‍ക്കാറിന്റെ അധികാര പരിധിയിലുള്ള ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു.