Connect with us

Gulf

സൈന്‍ ബോര്‍ഡുകളിലെ പിശകുകള്‍ സഞ്ചാരികളെ വെട്ടിലാക്കുന്നു

Published

|

Last Updated

മസ്‌കത്ത്: റോഡുകളിലെ സൈന്‍ ബോര്‍ഡുകളിലെ സ്‌പെല്ലിംഗ് വ്യത്യാസം രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികളെ വെട്ടിലാക്കുന്നുവെന്ന് പഠനം. സൊഹാര്‍ സര്‍വകലാശാലയാണ് ഇത്തരത്തില്‍ പഠനം നടത്തിയത്.
ഉച്ഛാരണ പിശകാണ് പലയിടത്തും ഒരേ സ്ഥലത്തിന്റെ പേരുകളുള്ള ബോര്‍ഡുകളില്‍ ഇങ്ങനെ പിശക് സംഭവിക്കാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. റിസര്‍ച്ച് കൗണ്‍സിലിന്റെ പിന്തുണയോടെ 2012 ഒക്‌ടോബറിലാണ് പഠനം തുടങ്ങിയത്. 24 മാസത്തിനകം രാജ്യത്തെ മുഴുവന്‍ ട്രാഫിക് സൈന്‍ ബോര്‍ഡുകളിലെയും പിശകുകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.
നിരവധി സഞ്ചാരികളും വിദേശികളും ഇവിടെയുള്ളതിനാല്‍ ട്രാഫിക് സൈന്‍ ബോര്‍ഡുകളിലെ പിശകുകള്‍ നീക്കം ചെയ്യേണ്ടതുണ്ട്. ഇംഗ്ലീഷിലെയും അറബിയിലെയും സ്ഥലനാമ ഉഛാരണവും മറ്റുമുള്ള വ്യത്യാസങ്ങളാണ് ഇതിന് കാരണം.
മസ്‌കത്ത് സൊഹാര്‍ യു എ ഇ റോഡിലാണ് ഇപ്പോള്‍ പ്രധാന പരിശോധനകള്‍ നടക്കുന്നത്. എല്ലാ സൈന്‍ ബോര്‍ഡുകളുടെയും ഡാറ്റാ ബേസ് തയ്യാറാക്കുകയും, ചിത്രമെടുക്കുകയുമാണ് ചെയ്യുന്നത്. സൊഹാര്‍ സര്‍വകലാശാലയിലെ ഇംഗ്ലിഷ് വിഭാഗമാണ് സൈന്‍ ബോര്‍ഡുകളിലെ പിശക് കണ്ടെത്തുന്നതിന് പിന്നില്‍.