സ്വതന്ത്ര വ്യാപാരകരാറില്‍ ഒപ്പിടരുതെന്ന് പാര്‍ലിമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി

Posted on: April 11, 2013 9:10 pm | Last updated: April 11, 2013 at 9:10 pm

ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരകരാറില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പാര്‍ലിമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി പ്രധാനമന്ത്രിക്ക് കത്തയച്ചു. സമാന കരാറുകള്‍ വിശദമായി പഠിച്ചതിന് ശേഷം മതി അന്തിമ തീരുമാനമെന്നും കത്തില്‍ പറയുന്നു. ഇത്തരം കരാറുകളെ കുറിച്ച് സ്റ്റാന്റിംഗ് കമ്മിറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ്.