നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഗതി ഹരജി നല്‍കി

Posted on: April 11, 2013 4:37 pm | Last updated: April 11, 2013 at 4:48 pm
jagathy
അപകടത്തില്‍പെട്ട ജഗതിയുടെ ഇന്നോവ കാര്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ജഗതി ശ്രീകുമാര്‍ ഹരജി നല്‍കി.തിരുവനന്തപുരം എം.എ.സി.ടി കോടതിയിലാണ് അഭിഭാഷകന്‍  മുഖേന നടന്‍ ജഗതി ശ്രീകുമാര്‍ ഹരജി നല്‍കിയത്. പത്തര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.ഡ്രൈവറും,കാറുടമയും,ഇന്‍ഷുറന്‍സ് കമ്പനിയും എതിര്‍ കക്ഷികള്‍.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10 ന് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം നടന്നത്.ലെനില്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാനായി കുടകിലേക്കു പോവുമ്പോഴായിരുന്നു ജഗതിക്ക് അപകടമുണ്ടായത്. കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. അനില്‍ കുമാര്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം.