Connect with us

Gulf

സ്മാര്‍ട്ട് സിറ്റി:മാസ്റ്റര്‍ പ്ലാനിന് അംഗീകാരം

Published

|

Last Updated

ദുബൈ: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം.ദുബായില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗമാണ് അംഗീകാരം നല്‍കിയത്.ആദ്യ ഘട്ട നിര്‍മ്മാണം ജൂലൈ ആദ്യ വാരം ആരംഭിക്കും. 15 ലക്ഷം ചതുരശ്ര അടിയുടെ പ്രവര്‍ത്തനം 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ജൂണ്‍ 29ന് മുമ്പായി എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കും.50 ഏക്കര്‍ സ്ഥലത്ത് 15 ലക്ഷം ചതുരശ്ര അടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.ഇതില്‍ 9 ലക്ഷം ഐ.ടി മന്ദിരത്തിനും ബാക്കി 6 ലക്ഷം ചതുരശ്ര അടി മറ്റു കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.

Latest