Connect with us

Gulf

മുഖ്യമന്ത്രി യു എ ഇയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Published

|

Last Updated

ദുബൈ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യു എ ഇയിലെത്തി. സ്മാര്‍ട്ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം, ഒ ഐ സി സി സമ്മേളനം എന്നിവയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്. ഇതിനിടയില്‍ യു എ ഇ പ്രധാനമന്ത്രിയും വൈസ്പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതാദ്യമായാണ് കേരള മുഖ്യമന്ത്രി യു എ ഇ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് കൂടിക്കാഴ്ച. യു എ ഇയുമായുള്ള ബന്ധം ശക്തമാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാകും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുക. ഷാര്‍ജയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയും ഇന്ന് നടക്കും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ്, രമേഷ് ചെന്നിത്തല എന്നിവരും മുഖ്യമന്ത്രിയയോടൊപ്പം യു എ ഇയില്‍ എത്തിയിട്ടുണ്ട്.

Latest