തിരുവനന്തപുരം: ഗണേഷ്‌കുമാറിനെതിരായ പരാതിയില്‍ തുടര്‍നടപടി നിര്‍ത്തിവെക്കണമെന്ന് ഭാര്യ യാമിനി തങ്കച്ചി. ഈ കാര്യം ആവശ്യപ്പെട്ട് അവര്‍ ക്രൈം ബ്രാഞ്ച് എസ് പി ഉമ ബഹറയക്ക് ഫാക്‌സ് സന്ദേശമയച്ചു. ഗണേഷ്‌കുമാറുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ അടിസ്ഥാനനത്തിലാണ് നടപടി. ഗണേഷിനെതിരെ മ്യൂസിയം പോലീസ് സ്‌റ്റേഷനിലും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും നല്‍കിയ പരാതികളും യാമിനി ഇന്ന് പിന്‍വലിക്കും. ഇരുവരും സംയുക്തവിവാഹമോചനത്തിനുള്ള ധാരണയും ഇന്ന് ഒപ്പ് വെക്കും. തിരുവനന്തപുരം സിജെഎം കോടതിയില്‍ എത്തി മജിസ്‌ട്രേറ്റിന് മുന്നിലാണ് ധാരണ ഒപ്പ വയ്ക്കുക.