Connect with us

National

സഞ്ജയിനെതിരെ മൂന്ന് തവണ വധശ്രമം നടന്നെന്ന് വിക്കിലീക്‌സ്

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിക്കെതിരെ മൂന്ന് തവണ വധശ്രമം നടന്നതായി വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. അടിയന്തരാവസ്ഥക്കാലത്ത് ഉള്‍പ്പെടെയാണ് വധശ്രമങ്ങളുണ്ടായത്. ഇവയില്‍ ഒന്ന് ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനിടെയായിരുന്നു. ശക്തിയേറിയ റൈഫിള്‍ ഉപയോഗിച്ച് വെടിയുതിക്കാനായിരുന്നു ശ്രമമെന്നും വിക്കിലീക്‌സ് രേഖകള്‍ പറയുന്നു.
1976 സെപ്തംബറില്‍ അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയിനെതിരെ വധശ്രമമുണ്ടായതായി യു എസ് എംബസി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് വിക്കിലീക്‌സ് ചോര്‍ത്തിയ യു എസ് കേബിള്‍ രേഖകള്‍ വ്യക്തമാക്കുന്നു. പിന്നീട് ആഗസ്റ്റ് 30നും 31നും വധശ്രമങ്ങളുണ്ടായി. ഇതില്‍ നിന്നും സഞ്ജയ് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് യു എസ് എംബസി ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയത്.