ജില്ലാ മുതഅല്ലിം റാലിയും പതാക കൈമാറ്റവും ഇന്ന്

Posted on: April 11, 2013 6:00 am | Last updated: April 11, 2013 at 12:27 am

സുല്‍ത്താന്‍ ബത്തേരി: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഈ മാസം 26,27, 28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജില്ലാ മുതഅല്ലിം റാലിയും പതാക കൈമാറ്റവും ഇന്ന് വൈകിട്ട് നാലിന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും.

ജില്ലയിലെ ദഅ്‌വാ കോളജുകള്‍, ശരീഅത്ത് കോളജുകള്‍, ദര്‍സുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും തദ്ദേശീയരായ മറു ജില്ലകളിലെ വിദ്യാര്‍ഥികളും റാലിയില്‍ അണിനിരക്കും. മര്‍കസുദ്ദഅ്‌വ പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലിക്ക് ശമീര്‍ ബാഖവി പരിയാരം, ശാഹിദ് സഖാഫി വെള്ളിമാട്, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ കമ്പളക്കാട്, അബ്ദുല്‍ സലാം സഖാഫി പിണങ്ങോട് എന്നിവര്‍ നേതൃത്വം നല്‍കും. സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം ബശീര്‍ സഅദി നെടുങ്കരണയുടെ അധ്യക്ഷതയില്‍ കെ ഒ അഹമ്മദ്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സമ്മേളനത്തിലേക്കുള്ള സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ കൈമാറിയ 40 പതാകകളുമായി നീലഗിരിയില്‍ നിന്നും വരുന്ന പതാകജാഥയെ സ്വീകരിച്ച് പതാക ഏറ്റുവാങ്ങും. തുടര്‍ന്ന് ജാഥ നാളെ അടിവാരത്തേക്ക് നീങ്ങും.