എസ് വൈ എസ് എറണാകുളം ജില്ലാ ഭാരവാഹികള്‍

Posted on: April 11, 2013 6:00 am | Last updated: April 10, 2013 at 10:51 pm

കൊച്ചി: സമസ്ത കേരള സുന്നി യുവജന സംഘം എറണാകുളം ജില്ലക്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നു. കലൂര്‍ എം ഇ എസ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ വാര്‍ഷിക കൗണ്‍സിലിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി (പ്രസി.), സി ടി ഹാശിം തങ്ങള്‍, വി എച്ച് അലി ദാരിമി, ഇസ്മാഈല്‍ സഖാഫി, ഫിറോസ് അഹ്‌സനി (വൈ.പ്രസി.), സി എ ഹൈദ്രോസ് ഹാജി (ജന. സെക്ര.) പി കെ കരീം ഹാജി, അമ്മുണ്ണി മാസ്റ്റര്‍, സി.പി ശാജഹാന്‍ സഖാഫി, അബ്ദുല്‍ ജലീല്‍ ചാലക്കല്‍ (സെക്ര.). എ അഹമ്മദ് കുട്ടി ഹാജി (ട്രഷ.). വി എച്ച് അലി ദാരിമി, സി ടി ഹാശിം തങ്ങള്‍, എ അഹമ്മദ് കുട്ടി ഹാജി, ശംസുദ്ദീന്‍ ഹാജി, പി കെ എ കരീം ഹാജി, ടി എസ് അബ്ദുല്‍ ഖാദിര്‍ ഹാജി, കെ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരെ സ്റ്റേറ്റ് കൗണ്‍സിലര്‍മാരായും തെരഞ്ഞെടുത്തു. മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മുഹമ്മദ് പറവൂര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.