Connect with us

Ongoing News

തല ഒട്ടിച്ചേര്‍ന്ന സഹോദരികളുടെ ചിലവ് സര്‍ക്കാര്‍ വഹിക്കണം: സുപ്രീംകോടതി

Published

|

Last Updated

ദില്ലി: തല ഒട്ടിച്ചേര്‍ന്ന സഹോദരികളുടെ ചികില്‍സയും, കുടുംബത്തിന്റെ ചിലവുകളും ബീഹാര്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇവര്‍ക്ക് ദയാവധം അനുവദിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. കുട്ടികളുടെ ആരോഗ്യ പരിശോധനകള്‍ നടത്തുവാന്‍ പാറ്റ്‌ന മെഡിക്കല്‍ കോളേജിനും സുപ്രീം കോടതി നിര്‍ദേശം നല്‍കി.

15 വയസ്സുള്ള സാബാ,ഫറ എന്നീ സഹോദരികളുടെ ചിലവ് വഹിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ദയാവധം ആവശ്യപ്പെട്ട് ഇവരുടെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു.
ജസ്‌റീസുമാരായ കെ.എസ് രാധാകൃഷ്ണനും ദീപക് മിശ്രയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് സഹോദരിമാരെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയത്.