ഡോക്ടര്‍മാര്‍ക്ക് നിലവാരക്കുറവെന്ന് പിഎസ്‌സി

Posted on: April 10, 2013 4:08 pm | Last updated: April 10, 2013 at 4:08 pm

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്ക് നിലവാരക്കുറവെന്ന് പിഎസ്‌സി. പിഎസ്‌സി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. പല ഡോക്ടര്‍മാരും പത്രം പോലും വായിക്കാറില്ല. മെഡിക്കല്‍ രംഗത്തെ ധാര്‍മികതയെ കുറിച്ച് പ്രാഥമിക ധാരണപോലും പലര്‍ക്കുമില്ല. ആരോഗ്യമന്ത്രി ആരാണെന്നറിയാത്ത ഡോകടര്‍മാരുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. പിഎസ്‌സി ഈയിടെ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ALSO READ  36 തസ്തികകളിൽ പി എസ് സി വിജ്ഞാപനം