Connect with us

Malappuram

അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം; പുതിയ രൂപരേഖക്ക് അംഗീകാരം

Published

|

Last Updated

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലം നിര്‍മിക്കുന്നതിനുള്ള പുതുക്കിയ രൂപരേഖക്ക് റെയില്‍വേയുടെ അംഗീകാരം. മേല്‍പാലം പ്രവൃത്തിക്ക് ടെന്‍ഡറുകള്‍ ക്ഷണിച്ചു.
ജൂണില്‍ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാനാണ് നിര്‍മാണചുമതലയുള്ള റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‌റെ തീരുമാനം. അടുത്ത മാസം ഒന്നു മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഇതിനുള്ള ടെന്‍ഡറുകള്‍ ക്ഷണിക്കും. 24.71 കോടി രൂപയുടെ എസ്റ്റിമേറ്റാണ് നേരത്തെ ആര്‍ ബി ഡി സി തയ്യാറാക്കിയത്.
എന്നാല്‍ ഇപ്പോള്‍ 16.1 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പുതുതായി ഉള്‍പ്പെടുത്തിയത്. വെള്ളിയാഴ്ച റവന്യൂവിഭാഗത്തിന്റെയും ആര്‍ ബി ഡി സി അധികൃതരും സംയുക്തമായി സ്ഥലപരിശോധനക്കായി എത്തും. 600 മീറ്റര്‍ നീളത്തിലും നടപ്പാത ഉള്‍പ്പെടെ 8.50 മീറ്റര്‍ വീതിയിലാണ് മേല്‍പാലം നിര്‍മിക്കുന്നത്. അല്‍പാകുളത്ത് നിന്ന് തുടങ്ങി പോളിടെക്‌നിക് ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍വശത്ത് മേല്‍പാലം അവസാനിക്കും.
സര്‍വീസ് റോഡിനുള്ള സ്ഥലം 30 സെന്റ് സ്ഥലം പെട്ടെന്ന് ഏറ്റെടുക്കേണ്ടതുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുന്നത്. സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 3.5 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.

 

Latest