തോറ്റിട്ടും റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

Posted on: April 10, 2013 9:41 am | Last updated: April 10, 2013 at 11:16 pm
Ronaldo-Gala
ആദ്യ ഗോള്‍ നേടിയ റൊണാള്‍ഡോയുടെ ആഹ്ലാദം

ചാമ്പ്യന്‍ ലീഗ് മല്‍സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദ മല്‍സരത്തില്‍ തുര്‍ക്കി ക്ലബ് ഗലറ്റ്‌സരെയോട് തോറ്റെങ്കിലും റയല്‍ മാഡ്രിഡ് സെമി ഫൈനലില്‍. ഇന്നലെത്തെ മത്സരത്തില്‍ 3-2 ന് റയല്‍ തോറ്റെങ്കിലും ആദ്യ പാദത്തിലെ സ്‌കോറിന്റെ സഹായത്താല്‍ 5-3ന്റെ ലീഡ് റയല്‍ നേടി.
റയലിന് വേണ്ടി രണ്ടു ഗോളുകളും നേടിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്.
ഗലറ്റസറായിക്കുവേണ്ടി ഡച്ച് താരം വെസ്ലി സനൈഡറും ഐവറി കോസ്റ്റ് താരങ്ങളായ ദിദിയര്‍ ദ്രോഗ്‌ബെയും ഇമ്മാനുവല്‍ ഇബോയും ഗോളുകള്‍ നേടി.
മറ്റൊരു മല്‍സരത്തില്‍ സ്പാനി് ക്ലബ് മലാഗയെ 3-2 ന് തോല്‍പിച്ചാണ് ജര്‍മന്‍ ക്ലബായ ബൊറൂഷ്യ ഡോര്‍ട്ട്മുണ്ട് സെമിയില്‍ കടന്നത്. കളിയുടെ തൊണ്ണൂറാം മിനുട്ടിലാണ് ഡോര്‍ട്ട്മുണ്ട് രണ്ട് ഗോളുകള്‍ നേടിയത്.