റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം

Posted on: April 9, 2013 8:16 pm | Last updated: April 10, 2013 at 9:41 am

kohliബാംഗ്ലൂര്‍: ഉജ്ജ്വല കളി കെട്ടഴിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സ്വന്തം ഗ്രൗണ്ടില്‍ 7 വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. സണ്‍ റൈസേഴ്‌സ് ഉയര്‍ത്തിയ 162 റണ്‍സിന് മറുപടിക്കിറങ്ങിയ ആതിഥേയര്‍ 14 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. കോഹ്‌ലി 47 പന്തില്‍ 93 റണ്‍സെടുത്തു. നാല് സിക്‌സറും 11 ഫോറും ഈ ഇന്നിംഗ്‌സിലുണ്ടായിരുന്നു. 29 റണ്‍സെടുത്ത അഗര്‍വാള്‍ കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. നേരത്തെ കാമറൂണ്‍ വൈറ്റിന്റെയും തിസാര പെരേരയുടെയും പ്രകടനമാണ് ഹൈദരാബാദിനെ 162 റണ്‍സിലെത്തിച്ചത്.