ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് :ആശങ്കകള്‍ പരിഗണിക്കും ഡോ. കസ്തൂരി രംഗന്‍

Posted on: April 9, 2013 2:19 pm | Last updated: April 9, 2013 at 3:19 pm

തൊടുപുഴ: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഗണിക്കുമെന്ന് ഡോ. കസ്തൂരി രംഗന്‍ കമ്മീഷന്‍. ഇടുക്കി കളക്ടറേറ്റില്‍ നടന്ന തെളിവെടുപ്പ് യോഗത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ ആശങ്കള്‍ മനസ്സിലാക്കി ശ്രദ്ധയോടെയും കൃത്യതയോടെയുമുള്ള റിപ്പോര്‍ട്ടാവും സര്‍ക്കാരില്‍ സമര്‍പ്പിക്കുക എന്ന ഉറപ്പും കമ്മീഷന്‍ യോഗത്തിന് നല്കി. പി.ടി.തോമസ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, മുന്‍ എം.പി.മാരായ കെ.ഫ്രാന്‍സിസ് ജോര്‍ജ്ജ്, പി.സി.തോമസ് എന്നിവര്‍ക്കു പുറമെ ജില്ലയിലെ രാഷ്ട്രീയ, കര്‍ഷക, പാരിസ്ഥിതിക കര്‍ഷക സംഘടനകളില്‍ നിന്നും കമ്മീഷന്‍ തെളിവെടുത്തു.