പള്ളി തകര്‍ന്ന സംഭവത്തില്‍ മരണം രണ്ടായി; കരാറുകാരനെതിരെ കേസ്

Posted on: April 9, 2013 9:02 am | Last updated: April 9, 2013 at 10:40 am

ചേര്‍ത്തല: അരൂരില്‍ നിര്‍മാണത്തിലിരുന്ന പള്ളി തകരന്ന സംഭവത്തില്‍ മരണം രണ്ടായി.ബീഹാര്‍ സ്വദേശി വിശ്വനാഥ് ആണ് മരിച്ചത്.

സംഭവത്തില്‍ കരാറുകാരനെതിരെ പോലീസ് നരഹത്യയ്ക്കു കേസെടുത്തു. കണ്ണൂര്‍ സ്വദേശി പ്രകാശനെതിരെയാണ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് അപകടമുണ്ടായത്. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് തൂണ്‍ വാര്‍ക്കുന്നതിനിടെ ഇതിന്റെ ഒരുഭാഗം ഒടിഞ്ഞുവീണാണ് അപകടം. അപകടത്തില്‍ തിരുനല്‍വേദി സ്വദേശി സുരേഷ് ആണ് മരണപ്പെട്ട് മറ്റൊരാള്‍.
പള്ളി നിര്‍മ്മാണത്തില്‍ നിരവധി അപാകതകള്‍ ഉണ്ടായിരുന്നെന്നും പള്ളി അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടും കാര്യമായ നടപടികള്‍ ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.