സെറീന വില്യംസിന് 49ാം കിരീടം

Posted on: April 9, 2013 1:32 am | Last updated: April 9, 2013 at 1:32 am

കാള്‍സ്റ്റന്‍: ഫാമിലി സര്‍ക്കിള്‍ കപ്പ് അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം സെറീന വില്യംസിന്. ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ജെലെന ജാന്‍കോവിചിനെ 3-6,6-0,6-2ന് തോല്‍പ്പിച്ചു. കരിയറിലെ നാല്‍പ്പത്തൊമ്പതാം സിംഗിള്‍സ് കിരീടമാണ് സെറീന ഇവിടെ സ്വന്തമാക്കിയത്. മറ്റൊരു കിരീടവിജയം കൂടി സാധ്യമായതില്‍ താന്‍ വളരെ സന്തുഷ്ടയാണെന്ന് കളിമണ്‍ കോര്‍ട്ടിലെ വിക്ടറി സ്റ്റാന്‍ഡില്‍ വെച്ച് സെറീന പറഞ്ഞു. സെമിഫൈനലില്‍ സഹോദരി വീനസ് വില്യംസിനെയാണ് സെറീന തോല്‍പ്പിച്ചത്. കാള്‍സ്റ്റനില്‍ തുടരെ രണ്ടാം വര്‍ഷവും ചാമ്പ്യനായ സെറീന ഇവിടെ മൂന്ന് കിരീടങ്ങള്‍ ജയിച്ചു. ഡബ്ല്യു ടി എ ടൂറില്‍ തുടരെ 22 ക്ലേ കോര്‍ട്ട് വിജയങ്ങള്‍ സെറീന പൂര്‍ത്തിയാക്കി. മത്സരത്തിനിടെ, സെറീനയും ജാന്‍കോവിചും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തയ്യാറെടുക്കും മുമ്പ് ജാന്‍കോവിച് സെര്‍വ് ചെയ്തത് സെറീനയെ ചൊടിപ്പിച്ചു. ഇത് ജാന്‍കോവിച് ചോദ്യം ചെയ്തപ്പോള്‍ സെറീന ദേഷ്യപ്പെട്ടു. സത്യമായും നിനക്കെന്തോ തരക്കേടുണ്ടെന്ന് സെറീന തുറന്നടിച്ചു. ജാന്‍കോവിച് അമ്പയറോട് പരാതിപ്പെട്ടു. സെറീനക്ക് പ്രത്യേക പരിഗണന നല്‍കുന്നത് ശരിയല്ലെന്നും സെര്‍ബ് താരം തുറന്നടിച്ചു. – റയല്‍മാഡ്രിഡ് (രാത്രി 11.00 മുതല്‍ ടെന്‍ ആക്ഷനില്‍
തത്‌സമയം)

ബൊറുസിയ ഡോര്‍ട്മുണ്ട് – മലാഗ (രാത്രി 11.00 മുതല്‍ ടെന്‍ സ്‌പോര്‍ട്‌സില്‍
തത്‌സമയം)