Connect with us

Kannur

എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കണം: സി ഐ ടി യു

Published

|

Last Updated

കണ്ണൂര്‍:ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം വേതനം 10,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് സി ഐ ടി യു ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. തൊഴില്‍ സ്ഥലങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, ഫാക്ടറികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഇതിനായി ഒരാഴ്ച നീളുന്ന പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. സി ഐ ടി യുവിന്റെ സ്ഥാപക ദിനമായ മെയ് 30 മുതല്‍ ക്യാമ്പയിനിന് തുടക്കമാകും. ഒരേ തൊഴിലിന് റഗുലര്‍-കരാര്‍ തൊഴിലാളി വ്യത്യാസമില്ലാതെ തുല്യ വേതനം നല്‍കണമെന്നും സി ഐ ടി യു ആവശ്യപ്പെട്ടു. ഇത് നടപ്പാക്കാന്‍ 1970ലെ കോണ്‍ട്രാകട്് ലേബര്‍ (റെഗുലേഷന്‍ ആന്‍ഡ് അബോളിഷന്‍) ആക്ട് 1970 ല്‍ ഭേദഗതി വരുത്തണം. സംഘടിത, അസംഘടിത വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ നടപ്പാക്കണമെന്നും പെന്‍ഷന്‍ ഉറപ്പ് വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഐക്യം താഴെ തട്ടിലും ദൃഢപ്പെടുത്തണം. അസംഘടിത തൊഴില്‍ മേഖലയിലും സംഘടനയുടെ സന്ദേശമെത്തിക്കാന്‍ പ്രതിനിധികള്‍ പരിശ്രമിക്കണം. സാമ്രാജ്യത്വത്തിനും കോര്‍പറേറ്റ്‌വത്കരണത്തിനുമെതിരെ ലോകവ്യാപകമായി നടക്കുന്ന സമരങ്ങള്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.വിവിധ സംസ്ഥാനങ്ങളില്‍്യൂനിന്നുള്ള 2,000 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. നാല് വിഭാഗങ്ങളായി തിരിച്ചായിരുന്നു ചര്‍ച്ചകള്‍. തൊഴിലാളി വര്‍ഗസംഘടനകളുടെ കൂട്ടായ്മയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ചാണ് സമ്മേളനം കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ആഗോളവത്കരണ, കുത്തകവത്കരണ നയം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലും സാമൂഹിക മേഖലയിലും സൃഷ്ടിച്ച പ്രശ്‌നങ്ങള്‍, പ്രത്യാഘാതങ്ങള്‍ എന്നിവയും ചര്‍ച്ചയായി. സംഘടനയുടെ ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങളും സ്വീകരിക്കേണ്ട്യുനിലപാടുകളും ഭാവി പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. താഴേത്തട്ടില്‍ സംഘടനയെ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം പ്രധാന വിഷയമായെടുത്തു. പ്രവാസി തൊഴിലാളികളുടെ പ്രശ്‌നങ്ങളും ആധുനികകാലത്തെ കമ്പനി മാനേജ്‌മെന്റുകളുടെ തൊഴിലാളി ചൂഷണവും പ്രകൃതിവിഭവങ്ങളുടെ ചൂഷണവും പുത്തന്‍ ആഗോളവത്കരണ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാ ട്രേഡ് യൂനിയനുകളുടെയും ഐക്യനിര ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചര്‍ച്ച ചെയ്തു.

Latest