കര്‍ണ്ണാടകയില്‍ ഷെട്ടാര്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

Posted on: April 8, 2013 5:21 pm | Last updated: April 9, 2013 at 8:11 am

ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ജഗദീഷ് ഷെട്ടാറായിരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ് നാഥ് സിംഗ്. ബാംഗ്ലൂരില്‍ നടന്ന ബിജെപി തിരഞ്ഞടുപ്പ് റാലിയെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുകയായുരുന്നു അദ്ദേഹം.

അഴിമതി ആരോപണങ്ങള്‍ കര്‍ണ്ണാടകയില്‍ പാര്‍ട്ടിക്ക് പ്രതികൂല സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും എന്നാല്‍ അഴിമതിക്കാരായ ആര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം.

രാവിലെ ബിജെപി നേതാക്കള്‍ കയറിയ വിമാനം യന്ത്രത്തകരാര്‍ മൂലം ഡല്‍ഹിയില്‍ തിരിച്ചിറക്കിയിരുന്നു. ഇതിനാല്‍ നേതാക്കള്‍ക്ക് കര്‍ണ്ണാടകയില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തത്. സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റിലി തുടങ്ങിലവരും റാലിയെ അഭിസംബോധന ചെയ്തു.

മെയ് അഞ്ചിനാണ് കര്‍ണ്ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌