മതനിന്ദക്കെതിരെ നിയമനിര്‍മ്മാണം: ബംഗ്ലാദേശ് പ്രധാനമന്ത്രി തള്ളി

Posted on: April 8, 2013 2:59 pm | Last updated: April 8, 2013 at 4:51 pm
SHARE

shaik haseenaധാക്ക: മതനിന്ദക്കെതിരായ നിയമം പാസാക്കണമെന്ന ഇസ്ലാമിസ്റ്റുകളുടെ ആവശ്യം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസാന തള്ളി. 1971ലെ വിമോചന സമരത്തില്‍ പാക് പട്ടാളവുമായി ചേര്‍ന്ന് കുറ്റങ്ങള്‍ നടത്തിയവരുടെ വിചാരണയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും അവര്‍ തള്ളിക്കളഞ്ഞു.
മത നിന്ദകരെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.