ബിജെപി നേതാക്കള്‍ കയറിയ വിമാനം യന്ത്രത്തകരാര്‍ മൂലം നിലത്തിറക്കി

Posted on: April 8, 2013 2:11 pm | Last updated: April 8, 2013 at 5:21 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാക്കള്‍ യാത്ര ചെയ്ത സ്വകാര്യ വിമാനം യന്ത്രത്തകരാര്‍ അടിയന്തിരമായി നിലത്തിറക്കി. സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ കയറിയ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്നു രാവിലെഡല്‍ഹിയിലാണ് സംഭവം.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബാംഗ്ലൂരില്‍ ബിജെപി റാലിയില്‍ പങ്കെടുക്കാന്‍ തിരിച്ചതായിരുന്നു നേതാക്കള്‍.