യു ഡി എഫുമായി അകല്‍ച്ച അനുഭവപ്പെടുന്നു: ഗൗരിയമ്മ

Posted on: April 8, 2013 10:45 am | Last updated: April 9, 2013 at 11:17 am

gauriyamma1ആലപ്പുഴ: യു ഡി എഫുമായി പൊരുത്തപ്പെട്ട് പോവാന്‍ കഴിയില്ല എന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഗൗരിയമ്മയുടെ പ്രതികരണം.
പി സി ജോര്‍ജ് വിഷയത്തിലടക്കം അനുനയത്തിനാണ് ചെന്നിത്തല എത്തിയതെങ്കിലും പി സി ജോര്‍ജ് വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നാണ് ഗൗരിയമ്മ അറിയിച്ചത്.
എന്നാല്‍ മുന്‍തീരുമാനത്തില്‍ നിന്ന് വ്യത്യസ്തമായി നാളെ നടക്കുന്ന യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കാന്‍ ജെ എസ് എസ് തീരുമാനിച്ചിട്ടുണ്ട്.