സി ഐ ടി യു: എ കെ പത്മനാഭനും തപന്‍ സെന്നും തുടരും

Posted on: April 8, 2013 10:45 am | Last updated: April 8, 2013 at 12:16 pm

citu
കണ്ണൂര്‍: സി ഐ ടി യു ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നും പ്രസിഡന്റായി എ കെ പത്മനാഭനും തുടരും. ആനത്തലവട്ടം ആനന്ദനും കെ ഒ ഹബീബും വൈസ് പ്രസിഡന്റുമാരാകും. മേഴ്‌സിക്കുട്ടിയമ്മ വൈസ് പ്രസിന്റ് സ്ഥാനത്ത് തുടരും. എളമരം കരീമിനെയും പി നന്ദകുമാറിനെയും ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ദേശീയ സെക്രട്ടറി എം എം ലോറന്‍സിനെയും വൈസ് പ്രസിഡന്റ് പി കെ ഗുരുദാസനെയും സംഘടനാ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കി.  ദേശീയ സമ്മേളനം ഇന്ന് കണ്ണൂരില്‍ സമാപിക്കും.