മുംബൈ: താനെയില്‍ കഴിഞ്ഞ ദിവസം കെട്ടിടം തകര്‍ന്ന് 74 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നിര്‍മ്മാതാക്കാളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാരും അറസ്റ്റിലായവരില്‍ പെടും.
സംഭവത്തില്‍ കുറ്റക്കാരായവര്‍ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് താനെ പോലീസ് കമ്മീഷണര്‍ കെ.പി.രഘുവന്‍ഷി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളെ ഏപ്രില്‍ 20 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.