വിജേന്ദര്‍ സിംഗിന് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനാവില്ല

Posted on: April 6, 2013 3:40 pm | Last updated: April 6, 2013 at 7:47 pm

vijendarപട്യാല: പട്യാലയില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗിനെ വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ നിന്നും ബോക്‌സിംഗ് ഫെഡറേഷന്‍ ഒഴിവാക്കി. ക്യൂബയിലും സൈപ്രസിലും നടക്കുന്ന ടൂര്‍ണമെന്റുകളില്‍ നിന്നാണ് വിജേന്ദറിനെ ഒഴിവാക്കിയത്. അടുത്തിടെ വിജേന്ദര്‍ മയക്കുമരുന്ന് വിവാദത്തില്‍ പെട്ടിരുന്നു.