തൊടുപുഴ: മണക്കാട് പ്രസംഗം തന്റേതല്ലെന്ന് വാദിച്ച സി.പി.എം. ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണിയുടെ വാദത്തിന് തിരിച്ചടി.ശബ്ദസാമ്പിള്‍ പരിശോധിച്ച തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബാണ് സ്ഥിതീകരണം നല്‍കിയത്. ശബ്ദവും ചുണ്ടുകളുടെ ചലനവും താരതമ്യപ്പെടുത്തുന്ന ലിപ് മൂവ്മെന്റ് ടെസ്റ്റിലാണ് പ്രസംഗം മണിയുടേതെന്ന് തെളിഞ്ഞത്.ഉടന്‍തന്നെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. എതിരാളികളെ പട്ടിക തയ്യാറാക്കി പാര്‍ട്ടി കൊന്നിട്ടുണ്ടെന്നാണ് 2012 മെയ് 25ന് മണി മണക്കാട്ട് പ്രസംഗിച്ചത്. ഇതേത്തുടര്‍ന്നാണ് തൊടുപുഴ പോലീസ് കേസെടുത്തത്. നേരത്തെ മണിയുടെ പ്രസംഗത്തിന്റെ ശബ്ദസംപ്രേഷണമാണ് ചാനലുകള്‍ പുറത്ത് വിട്ടിരുന്നത്. ഇതില്‍ കൃത്രിമം നടന്നതായി മണി ആരോപിച്ചിരുന്നു.