ഗായകന്‍ ബാബുരാജിനെ നഗരം ഇന്ന് ആദരിക്കും

Posted on: April 6, 2013 6:05 am | Last updated: April 6, 2013 at 1:08 am

കോഴിക്കോട്: കോഴിക്കോടിന്റെ സ്വന്തം പാട്ടുകാരന്‍ ബാബുക്കയെ നഗരം ഒരിക്കല്‍കൂടി ആദരിക്കുന്നു.— അസോസിയേഷന്‍ ഫോര്‍ സോഷ്യോ-മ്യൂസിക്കല്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ആക്ടിവിറ്റീസിന്റെ (ആശ)നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗ്രാമഫോണ്‍ -ബാബുരാജ് പാടുന്നു എന്ന് പേരിട്ടിരിക്കുന്ന പരിപാടി നാളെ സാമൂതിരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.—മലയാളത്തിന്റെ പുതുതലമുറയിലെ 20ല്‍പരം ഗായകര്‍ പങ്കെടുക്കുന്ന സംഗീതവിരുന്നിന് പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ നേതൃത്വം നല്‍കും.— പരിപാടിയുടെ ഉദ്ഘാടനം സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം കെ മുനീര്‍ നിര്‍വഹിക്കും.എം എസ് ബാബുരാജിനെ കുറിച്ചുള്ള വ്യത്യസ്തായ ലേഖനങ്ങളും ഫോട്ടോകളുമുള്‍കൊള്ളുന്ന സ്മരണിക ടൂറിസം ് മന്ത്രി എ പി അന്ല്‍കുമാര്‍ പ്രകാശനം ചെയ്യും.— ചടങ്ങില്‍ ബാബുക്കായുടെ കുടുംബത്തിന് ആശ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ രേഖകള്‍ അദ്ദേഹത്തിന്റെ ‘ഭാര്യ ബിച്ച ബാബുരാജിന് കൈമാറുമെന്ന് ‘ഭാരവാഹികള്‍ വാര്‍ത്താസമേമളനത്തില്‍ അറിയിച്ചു.പരിപാടിയില്‍ ആശ സാന്ത്വന പുരസ്‌കാരം കോഴിക്കോട് അബുബക്കര്‍,റേച്ചല്‍ തങ്കം,കെ ടി മൊയ്തീന്‍,എ കെ സുകുമാരന്‍ എന്നിവര്‍ക്ക് സമ്മാനിക്കും.—ആശ ചെയര്‍മാന്‍ കെ മുഹമ്മദ് ഈസ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.വാര്‍ത്താസമ്മേളനത്തില്‍ കെ മുഹമ്മദ് ഈസ, കെ കെ അബ്ദുല്‍സലാം,നൗഷാദ് അരീക്കോട്,എം പി ഇമ്പിച്ചഹമ്മദ്,ബ്യൂട്ടിമാര്‍ക്ക് ഗോള്‍ഡ് ചെയര്‍മാന്‍ പി ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.