Connect with us

Kannur

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കുത്തകവത്കരണം മാധ്യമപ്രവര്‍ത്തനത്തെ ഹൈജാക്ക് ചെയ്തു:ശശികുമാര്‍

Published

|

Last Updated

കണ്ണൂര്‍: മാധ്യമങ്ങളിലെ കുത്തകവത്കരണത്തിലൂടെ മാധ്യമ പ്രവര്‍ത്തനം തന്നെ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ചെയര്‍മാനുമായ ശശികുമാര്‍ പറഞ്ഞു. സി ഐ ടി യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ “മാധ്യമങ്ങളുടെ കുത്തകവത്കരണം” എന്ന വിഷയത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നത് നടക്കുന്നില്ല. കച്ചവടതാത്പര്യമാണ് മാധ്യമ ഉടമകള്‍ക്കുള്ളത്. മാധ്യമപ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ പോലും തടയപ്പെടുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് മാന്യമായ വേതനം ലഭിക്കണമെന്ന ഉദ്ദേശത്തോടെ സമര്‍പിച്ച മജീദിയ വേജ്‌ബോര്‍ഡ് ശിപാര്‍ശ മാധ്യമ ഉടമകള്‍ നടപ്പാക്കാന്‍ തയ്യാറാകുന്നില്ല. ഇതിന് വേണ്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി കയറേണ്ടി വരുന്നു. സംഘടന സ്വാതന്ത്ര്യം പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. മാധ്യമപ്രവര്‍ത്തകരെ കരാര്‍ തൊഴിലാളികളായാണ് നിയമിക്കുന്നതെന്നും ശശികുമാര്‍ ചൂണ്ടിക്കാട്ടി. ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷത വഹിച്ചു. വെങ്കിടേശ് രാമകൃഷ്ണന്‍, പി രാജീവ് എം പി, എന്‍ മാധവന്‍കുട്ടി, എ എന്‍ ഷംസീര്‍ പ്രസംഗിച്ചു.