Connect with us

Kasargod

നബാര്‍ഡ് പദ്ധതി പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയില്‍ നടപ്പാക്കുന്ന 200 കോടി രൂപയുടെ നബാര്‍ഡ് പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ബോവിക്കാനത്ത് പഞ്ചായത്ത്-സാമൂഹ്യനീതി മന്ത്രി ഡോ. എം കെ മുനീറും കൃഷിമന്ത്രി കെ പി മോഹനനും നിര്‍വഹിച്ചു. പി കരുണാകരന്‍ എം പി അധ്യക്ഷത വഹിച്ചു.ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം കെ മുനീറും മുളിയാര്‍ ഗവ. യു പി സ്‌കൂള്‍ കെട്ടിട നിര്‍മാണ ഉദ്ഘാടനം മന്ത്രി കെ പി മോഹനനും നിര്‍വഹിച്ചു. ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നബാര്‍ഡ് എ ജി എം. എന്‍ ഗോപാലന്‍ പദ്ധതി വിശദീകരിച്ചു. കെ കുഞ്ഞിരാമന്‍ എം എല്‍ എ(തൃക്കരിപ്പൂര്‍) ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു. കോണ്‍കോഡ് സി ഡി പ്രകാശനം ഡപ്യൂട്ടി കലക്ടര്‍ പി കെ സുധീര്‍ബാബു എന്‍ഡോസള്‍ഫാന്‍ റീഹാബിലിറ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് അഷീലിന് നല്‍കി പ്രകാശനം ചെയ്തു.എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുറസാഖ്,ഇ ചന്ദ്രശേഖരന്‍, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ എസ് കുര്യാക്കോസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുംതാസ് സമീറ(മഞ്ചേശ്വരം), മുംതാസ് ശുക്കൂര്‍(കാസര്‍കോട്), എ കൃഷ്ണന്‍(കാഞ്ഞങ്ങാട്), മീനാക്ഷി ബാലകൃഷ്ണന്‍(പരപ്പ), ടി വി ഗോവിന്ദന്‍(നീലേശ്വരം), ഗ്രാമപഞ്ചായത്ത് അസോ. പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്്‌സണ്‍ ഹസീന താജുദ്ദീന്‍, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി ഗൗരി, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികളായ കെ പി സതീഷ്ചന്ദ്രന്‍, ബാലകൃഷ്ണ പോര്‍ കുഡ്‌ലു, സി കെ ശ്രീധരന്‍, എം സി ഖമറുദ്ദീന്‍, കെ ശ്രീകാന്ത്, ഗോവിന്ദന്‍ പളളിക്കാപ്പില്‍, എം അനന്തന്‍ നമ്പ്യാര്‍, സജി സെബാസ്റ്റ്യന്‍, തോമസ് ജോസഫ്, എ കുഞ്ഞിരാമന്‍ നായര്‍, ബി സുകുമാരന്‍, പി ഡി രാജേന്ദ്രന്‍, വി ശശിധരന്‍, എ വി രാമകൃഷ്ണന്‍, ഹരീഷ് ബി നമ്പ്യാര്‍, അസീസ് കടപ്പുറം, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് വി ഭവാനി എന്‍ഡോസള്‍ഫാന്‍ ബാധിതരായ 11 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി സ്വാഗതവും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനു മുമ്പായി നടന്ന എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സന്ദേശ റാലിയില്‍ ജനപ്രതിനിധികള്‍ ആശ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.