Connect with us

Kasargod

എസ് എസ് എഫ് സമ്മേളന വിജയം വിശ്വാസി സമൂഹത്തിന്റെ ബാധ്യത: ബായാര്‍ തങ്ങള്‍

Published

|

Last Updated

കുമ്പള: ധാര്‍മികതയുടെ പുതിയ സമര സംസ്‌കാരം സമൂഹത്തിന് സംഭാവന ചെയ്ത എസ് എസ് എഫിന്റെ നാല്‍പതാം വാര്‍ഷിക സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാന്‍ പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് എസ് വൈ എസ് കുമ്പള സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി തങ്ങള്‍ ബായാര്‍ ആഹ്വാനം ചെയ്തു. ധര്‍മപോരാളികളോടൊപ്പം എന്ന വിഷയത്തില്‍ ജില്ലാ എസ് വൈ എസ് ആഭിമുഖ്യത്തില്‍ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നടക്കുന്ന സോണ്‍ സംഗമത്തിന്റെ ഉദ്ഘാടനം ശാന്തിപ്പള്ളം മുഹിമ്മാത്ത് മദ്‌റസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുറ്റകൃത്യങ്ങളുടെ ആധിക്യവും ജീര്‍ണ സംസ്‌കാരങ്ങളുടെ തിരിച്ചുവരവും സമൂഹത്തെ നാശത്തിലേക്ക് നയിക്കുമ്പോള്‍ നാടിന് നന്മയുടെ വെളിച്ചം പകരുകയാണ് എസ് വൈ എസ് ചെയ്യുന്നത്. അനീതിക്കും അജ്ഞതക്കുമെതിരെ പടനയിക്കുന്ന വിദ്യാര്‍ഥി യുവജനപ്രസ്ഥാനമായ എസ് എസ് എഫിന്റെ സമരപഥത്തില്‍ താങ്ങാടി നില്‍ക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സോണ്‍ ജില്ലാ സെക്രട്ടറി കന്തല്‍ സൂപ്പി സ്വാഗതം പറഞ്ഞു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, എം അന്തുഞ്ഞി മൊഗര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, കരീം ദര്‍ബാര്‍കട്ട, മുഹമ്മദ് തലപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് സോണില്‍ നിന്നും 60 ക്വിന്റല്‍ നെയ്‌ച്ചോര്‍ അരി ശേഖരിച്ചു നല്‍കാന്‍ യോഗം തീരുമാനിച്ചു. നാളെ ഉച്ചക്ക് മൂന്നിന് കാസര്‍കോട് സോണ്‍ കണ്‍വെന്‍ഷന്‍ ജില്ലാ സുന്നി സെന്ററിലും ഉദുമ സോണ്‍ സഅദിയ്യയിലും ഹൊസ്ദുര്‍ഗ് അലാമിപ്പള്ളി സുന്നി സെന്ററിലും നടക്കും.