മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം72ആയി

Posted on: April 6, 2013 8:00 am | Last updated: April 8, 2013 at 6:29 pm

mumbai..മുംബൈ: താനെയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം67 ആയി.60 പേര്‍ക്ക് പരുക്കേറ്റു.  വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.നിരവധിപേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്നു. പലരുടെയും നില അതീവ ഗുരുതരമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വ്യാഴാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്.കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ പേര്‍ കെട്ടിടത്തില്‍ ഉണ്ടെന്നാണ് അറിയുന്നത്. സംഭവസ്ഥലത്ത് ദുരന്തനിവാരണസേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.  50 പേരെ ഇതിനകം രക്ഷിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഇതിനിടെ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് ചവാന്‍, ഷില്‍ഗാവ് ദൈഘര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കിഷോര്‍ നായിക് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തു.

കെട്ടിടം പൊളിച്ച് കളയുന്നത് തടയുന്നതിന് വേണ്ടി സമീപത്തെ കുടിലുകളില്‍ താമസിച്ചിരുന്ന പലരേയും സൗജന്യമായും ചെറിയ വാടക വാങ്ങിയമണ് പലരും ഇവിടെ താമസിച്ചിരുന്നത്. കെട്ടിടം തകര്‍ന്ന് വീഴുന്ന സമയത്ത് കെട്ടിടത്തിനകത്ത് ട്യൂഷന്‍ ക്ലാസ് നടന്നിരുന്നു. ഇത് കാരണമാണ് കൂടുതല്‍ മരണം സംഭവിക്കാനിടയായത്.അതിനിടെ കെട്ടിട ഉടമക്കെതിരെ കേസെടുത്തു. അശാസ്ത്രീയമായ നിര്‍മ്മാണമാണ് കെട്ടിട്ടം തകരാന്‍ ഇടയാക്കിയതെന്ന് സമീപവാസികള്‍ ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സംഘത്തിന്റെ ഒരു വിഭാഗം സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.മഹാരാഷ്ട്ര മുഖ്യമന്ത്രി പൃത്വിരാജ് ചവാന്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.ബില്‍ഡിംഗ് നിര്‍മ്മാതാക്കള്‍ക്കെതിരെ 304ാം വകുപ്പ് പ്രകാരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക്‌ദൈഗാര്‍ പോലീസ് കേസെടുത്തു.22കുട്ടികളും 9 സ്ത്രീകളും മരിച്ചതായാണ് റിപ്പോര്‍ട്ട്.അതേ സമയം കെട്ടിട ഉടമക്ക് മുമ്പ് പല തവണ നോട്ടീസ് നല്‍കിയതായി മുന്‍സിപ്പല്‍ അധികൃതര്‍ അറിയിച്ചു.മരിച്ചവരുടെ കുടുബത്തിന് രണ്ട് ലക്ഷം രൂയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.