ബിജെപി വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമം

Posted on: April 5, 2013 3:00 pm | Last updated: April 5, 2013 at 3:50 pm
SHARE

Vani-Tripathi.jന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വാണി ത്രിപാതിയെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമം.മദ്യ ലഹരിയിലായ ഒരു കൂട്ടം ആളുകളാണ് അപമാനിക്കാന്‍ ശ്രമിച്ചത്.പോലീസില്‍ വിളിച്ചുവെങ്കിലും ആരും തന്നെ എത്തിയില്ലെന്നും വാണി പ്രതികരിച്ചു. ഇന്നലെ രാത്രി ദക്ഷിണഡല്‍ഹിയിലെ ജികെ 2 വില്‍ രാത്രി 9.15 ഓടെയാണ് സംഭവം. വാണിയുടെ കാറില്‍ മറ്റൊരു വാഹനം പിന്നില്‍ നിന്ന് ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.കുറേ നേരത്തിന് ശേഷം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടതായും ത്രിപാതി പറഞ്ഞു.റോഡില്‍ നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ലെന്നും ത്രിപാതി പറഞ്ഞു.കേസ് റജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.