Connect with us

Kerala

പൂജപ്പുര ജയിലില്‍ നിന്ന് 14 പാക് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പതിനാല് പാകിസ്താന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ആറുമാസം മുമ്പ് ലക്ഷദ്വീപിന് സമീപത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. പിടിയിലായവര്‍ക്ക് തീവ്രവാദബന്ധമില്ലെന്ന് ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ മോചിപ്പിക്കാന്‍ തീരുമാനമായത്.ഇവരെ വാഗാ അതിര്‍ത്തിയില്‍ വെച്ച് പാകിസ്താന്‍ അധികൃതര്‍ക്ക് കൈമാറും.

Latest