കൊച്ചി: കൊച്ചി മെട്രോ ഡിഎംആര്‍സിയുമായുള്ള ധാരണാ പത്രത്തിന് കെഎംആര്‍എല്‍ അംഗീകാരം നല്‍കി. മെട്രോ നിര്‍മ്മാണത്തില്‍ ഡിഎംആര്‍സിയും കെഎംആര്‍എല്ലും എന്തൊക്കെ ചുമതലകള്‍ വഹിക്കണമെന്ന ധാരണയാണ് അംഗീകര്ച്ചത്. കൊച്ചിയില്‍ ചേര്‍ന്ന കെഎംആര്‍എല്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. മൂന്നുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ യോഗത്തില്‍ അവതരിപ്പിച്ചു.