വസുന്ധര രാജെയുടെ ‘സങ്കല്‍പ് യാത്ര’ ഇന്ന് തുടങ്ങും

Posted on: April 4, 2013 9:02 am | Last updated: April 4, 2013 at 9:02 am

vasundhara-rajeഉദയ്പൂര്‍: രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാ രാജ സിന്ധ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ട് നടത്തുന്ന സങ്കല്‍പ് യാത്ര ഇന്ന് തുടങ്ങും. ഉദയ് പൂരിലെ ചര്‍ബുജ ക്ഷേത്രത്തില്‍ നിന്ന് ഉച്ചയോടെ ജാഥ ആരംഭിക്കും.
യാത്ര ബിജെപി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് യാത്ര ഫഌഗ് ഓഫ് ചെയ്യും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രചാരണ മാതൃകയിലാണ് വസുന്ധര രാജെ തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും പ്രചാരണത്തിനായി ഉപയോഗപ്പെടുത്തു.

ALSO READ  കോൺഗ്രസിനെ രക്ഷിക്കാൻ ആർക്കും കഴിയില്ല: ശിവരാജ് സിംഗ് ചൗഹാൻ