Connect with us

Wayanad

എസ് എസ് എഫ് സമരജാഗരണ യാത്രക്ക് വയനാട്ടിലും ഗൂഡല്ലൂരിലും പ്രൗഢ സ്വീകരണം

Published

|

Last Updated

കല്‍പ്പറ്റ: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഈ മാസം 26,27,28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ സമര സന്ദേശം വിളംബരം ചെയ്ത് കാസര്‍ക്കോട് നിന്നും ആരംഭിച്ച സംസ്ഥാന ജാഗരണ യാത്രക്ക് വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം.
ഇന്നലെ തലപ്പുഴ ടൗണില്‍ നടന്ന മാനന്തവാടി ഡിവിഷന്‍ സ്വീകരണ സമ്മേളനംഎസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍കലാം മാസ്റ്റര്‍ , റാഷിദ് ബുഖാരി,അ ബ്ദു ര്‍റഷീദ് സ ഖാഫി കുറ്റിയാടി, ജില്ലാ ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍, ട്രഷറര്‍ മനാഫ് അച്ചൂര്‍, അസൈനാര്‍ സഅദി, അബ്ദുല്‍ ഗഫൂര്‍ സഅദി, എസ് അബ്ദുല്ല, നൗഷാദ് കണ്ണോത്ത്മല, അബ്ദുല്ലത്വീഫ് മദനി, ഇക്ബാല്‍ സംബന്ധിച്ചു.
സുല്‍ത്താന്‍ ബത്തേരി സ്വതന്ത്രമൈതാനിയില്‍ നടന്ന ബത്തേരി ഡിവിഷന്‍ സ്വീകരണ സമ്മേളനം കെ സി സൈദ് ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ബഷീര്‍ അല്‍ജിഫ്‌രി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ബഷീര്‍സഅദി നെടുങ്കരണ, ശമീര്‍ ബാഖവി, ഹുസൈന്‍ സഖാഫി, ഉമര്‍ സഖാഫി പാക്കണ, അസീസ് ചിറക്കമ്പം, ശാഹിദ് സഖാഫി, ഉനൈസ് കെല്ലൂര്‍, അബ്ദുര്‍റസാഖ് കാക്കവയല്‍, മുഖ്താര്‍ ജൗഹരി, ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.
ഡിവിഷനുകളില്‍ സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി ഐ ടീം അംഗങ്ങളും പ്രവര്‍ത്തകരും അണിനിര പ്രകടനങ്ങള്‍ക്ക് ഡിവിഷന്‍ നേതാക്കള്‍ നേതൃത്വം നല്‍കി.യൂനിറ്റുകളില്‍ നിന്ന് ശേഖരിച്ച പഞ്ചസാരയുടെ തുകയും പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിച്ച കിഴികളും യൂനിറ്റ് പ്രതിനിധികളില്‍ നിന്നും ജാഥാ ക്യാപ്റ്റന്‍ ഏറ്റുവാങ്ങി.
ഗൂഡല്ലൂര്‍: ഈമാസം 26, 27, 28 തിയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന്റെ സമര സന്ദേശം വിളംബരം ചെയ്ത് കാസര്‍ക്കോടില്‍ നിന്നാരംഭിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കലാം മാവൂര്‍ നയിക്കുന്ന സംസ്ഥാന ജാഗരണ യാത്രക്ക് ഗൂഡല്ലൂരില്‍ പ്രൗഢമായ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തിന്റെ മുന്നോടിയായി ഐടീം അംഗങ്ങള്‍ പങ്കെടുത്ത ജില്ലാ ഐടീം റാലി നടന്നു. തിരഞ്ഞെടുക്കപ്പെട്ട 250 അംഗങ്ങളാണ് റാലിയില്‍ അണിനിരന്നത്. വിവിധ ഗ്രൂപ്പുകള്‍ അണിനിരന്ന ഒത്തൊരുമയോടെ നീങ്ങിയ റാലി ഗൂഡല്ലൂരിനെ അക്ഷരാര്‍ഥത്തില്‍ കയ്യടക്കി.
ഗൂഡല്ലൂര്‍ ഗവ. ഹൈസ്‌കൂള്‍ പരിസരത്തില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി ഗാന്ധിമൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് വൈകുന്നേരം ഗാന്ധിമൈതാനിയില്‍ നടന്ന എസ് എസ് എഫ് സമരജാഗരണ യാത്ര സ്വീകരണ സമ്മേളനത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് അന്‍വര്‍ സഅദി അധ്യക്ഷതവഹിച്ചു.
സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ് ലിയാര്‍ പ്രാര്‍ത്ഥന നടത്തി. എസ് എസ് എഫ് തമിഴ്‌നാട് ഘടകം ജന.സെക്രട്ടറി ഹാരിസ് സഖാഫി സേലം ഉദ്ഘാടനം ചെയ്തു. എം അബ്ദുല്‍മജീദ് അരിയല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കലാം മാവൂര്‍, അബ്ദുര്‍റഷീദ് നരിക്കോട്, സി കെ ശക്കീര്‍, സൈനുദ്ധീന്‍ സഖാഫി തുടങ്ങിയ സംസ്ഥാന നേതാക്കളും ജില്ലാ സുന്നി നേതാക്കളായ കെ കെ അലവിക്കുട്ടി ഫൈസി, സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, കെ കെ അബ്ദുറഹ്മാന്‍ ഫൈസി, സി കെ കെ മദനി, ഒ അബൂബക്കര്‍ സഖാഫി, അഡ്വ. കെ യു ശൗക്കത്ത്, സി കെ എം പാടന്തറ, കോയ സഅദി, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, ശിഹാബുദ്ധീന്‍ മദനി, സിദ്ധീഖ് നിസാമി ഊട്ടി, മൊയ്തീന്‍ ഫൈസി, എ ഹംസ ഹാജി, പി എസ് ബാപ്പുട്ടി, ഖാലിദ് ന്യുഹോപ്പ്, കെ കെ കുഞ്ഞിമുഹമ്മദ്, സലാം പന്തല്ലൂര്‍, സി കെ കാസിം തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി ഹകീം കരിയശോല സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ യൂണിറ്റുകളില്‍ നിന്ന് ശേഖരിച്ച സമ്മേളനപ്പെട്ടികളിലെ തുകയും പ്രവര്‍ത്തകരില്‍ നിന്ന് സ്വരൂപിച്ച കീഴികളും യൂണിറ്റ് നേതാക്കള്‍ ജാഥാ ക്യാപ്റ്റനെ ഏല്‍പ്പിച്ചു. യാത്ര എത്തിയപ്പോള്‍ ഐടീം അംഗങ്ങള്‍ രണ്ട് വരിയായി നിന്ന് നേതാക്കളെ സ്വീകരിച്ചു.

Latest