തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ സമ്മേളനം നാളെ

Posted on: April 3, 2013 6:30 pm | Last updated: April 3, 2013 at 6:30 pm

ദുബൈ: ഇബിന്‍ സിന മെഡി ക്കല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ അജ്മാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ സമ്മേളനം ഈ മാസം നാല്, അഞ്ച് തിയതികളില്‍ നടക്കും. നാലിന് രാവിലെ 10.30ന് അ ജ്മാന്‍ യൂനിവേഴ്‌സിറ്റി കോം പ്ലക്‌സിലെ ശൈഖ് സായിദ് കോ ണ്‍ഫറന്‍സ് സെന്ററില്‍ ആരോ ഗ്യ മന്ത്രാലയം ഡയറക്ടര്‍ ഹമദ് ഉബൈദ് തര്യം അല്‍ ഷംസി ഉദ്ഘാടനം ചെയ്യുമെന്ന് അജ്മാ ന്‍ ഇബിന്‍ സിന മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. പി സി ജേക്കബ് വാര്‍ത്താ സമ്മേ ളനത്തില്‍ പറഞ്ഞു. മെഡിക്കല്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ഖദീജാ ഇബ്‌റാഹീം, അസി. മെഡിക്കല്‍ ഡയറക്ടര്‍ അഹമദ് അല്‍ ഹുസൈനി വിശിഷ്ടാതിഥി കളായിരിക്കും. മെഡിക്കല്‍, ഡെന്റല്‍ സം ബന്ധമായ വിഷയങ്ങളില്‍ സെ മിനാറുകളും ശില്പശാലകളും നടക്കും. ഇംഗ്ലണ്ടിലെയും യു എ ഇയിലെയും 24 വിദഗ്ധ ഡോക്ടര്‍മാര്‍ 24 വിഷയങ്ങളില്‍ ക്ലാസെടുക്കും. ഇതിനകം 1,300 പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്ത തായി അധികൃതര്‍ അറിയിച്ചു.മാനേജിങ് ഡയറക്ടര്‍ ഡോ. ഷിനു അബ്ദുല്‍ ഗഫൂര്‍, ജനറല്‍ മാനേജര്‍ ഷെയ്ഖ് മുഹമ്മദ് അലി പങ്കെടുത്തു.