പരിയാരം: അംഗീകരിക്കാനാവില്ലെന്ന് എം വി രാഘവന്‍

Posted on: April 3, 2013 5:52 pm | Last updated: April 3, 2013 at 5:54 pm

M.V.Raghavanകണ്ണൂര്‍: പരിയാരം സഹകരണകോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള യു ഡി എഫ് തീരുമാനം അംഗീകരിക്കാനാവില്ലെന്ന് സി എം പി നേതാവ് എം വി രാഘവന്‍. ഈ തീരുമാനം തന്നെയും പാര്‍ട്ടിയെയും അപമാനിക്കലാണെന്ന് എം വി ആര്‍ വ്യക്തമാക്കി. തീരുമാനം അറിയിക്കാന്‍ മന്ത്രി കെ സി ജോസഫ് വിളിച്ചപ്പോള്‍ എം വി ആര്‍ ക്ഷുഭിതനായി എന്നാണറിയുന്നത്.