ടു ജി സ്‌പെക്ട്രം; ജെ പി സിക്ക് മുമ്പില്‍ ഹാജരാകില്ല: പ്രധാനമന്ത്രി

Posted on: April 3, 2013 4:01 pm | Last updated: April 3, 2013 at 11:21 pm
SHARE

manmohanന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം ഇടപാടിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജെ പി സിക്ക് മുമ്പാകെ ഹാജരാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. എല്ലാം ജെ പി സിക്ക് മുമ്പിലുണ്ട്. ഒന്നും മറച്ചുവെക്കാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പില്‍ പ്രധാനമന്ത്രിയെ വിളിച്ചുവരുത്തണമെന്ന് ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടിരുന്നു. ഇതാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിട്ടുള്ളത്.