ഗണേഷ്- യാമിനി വിഷയത്തില്‍ സര്‍ക്കാറിന്റ നിലപാട് ന്യായം: തിരുവഞ്ചൂര്‍

Posted on: April 3, 2013 3:11 pm | Last updated: April 3, 2013 at 3:11 pm

thiruvanjoorതിരുവനന്തപുരം: ഗണേഷ് വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് ന്യയവും നിയമപരവുമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇത്തരമൊരു കുടുംബപ്രശ്‌നം തെരുവിലേക്ക് വലിച്ചിഴച്ചത് മോശമായെന്നും മന്ത്രി പറഞ്ഞു.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി യാമിനി തങ്കച്ചിയില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കാന്‍ ആരംഭിച്ചു. വഴുതക്കാട്ടെ വസതിയിലാണ് കൊല്ലം ക്രൈം ബ്രാഞ്ച് എസ് പി ഉമാ ബെഹ്‌റാന്റെ നേതൃത്വത്തില്‍ മൊഴിയെടുക്കുന്നത്.