ടി പി വധക്കേസില്‍ രണ്ട് സാക്ഷികള്‍ കൂറുമാറി

Posted on: April 3, 2013 1:07 pm | Last updated: April 3, 2013 at 1:13 pm

tp slug

കോഴിക്കോട്:ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇന്ന് വിസ്തരിച്ച രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. 38ാം സാക്ഷി ഷാര്‍ലെറ്റ്,39ാം സാക്ഷി പ്രത്യുഷ് എന്നിവരാണ് കൂറുമാറിയത്. പ്രതി ടി.കെ.രജീഷ് താമസിച്ചിരുന്ന പുല്‍പ്പള്ളിയിലെ ഹോട്ടലിലെ റിസപ്ഷനിസ്റ്റാണ് ഷാര്‍ലെറ്റ്
ടി.പി. കൊല്ലപ്പെട്ട ദിവസം ടി.കെ.രജീഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നു എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയിരുന്ന മൊഴി. കോടതിയില്‍ ഈ മൊഴി ഇയാള്‍ തിരുത്തി. രജീഷിനെയടക്കം ആരെയും അറിയില്ലെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു.
ഓട്ടോ ഡ്രൈവറായ പ്രത്യുഷിന്റെ ഓട്ടോയില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്നു എന്ന മൊഴിയാണ് പ്രത്യുഷ് കോടതിയില്‍ മാറ്റിയത്.