അല്‍സമാന്‍ എക്‌സ്‌ചേഞ്ച് മുഖ്യപ്രായോജകരായി

Posted on: April 2, 2013 2:05 pm | Last updated: April 2, 2013 at 5:46 pm

ഖത്തര്‍:ഖത്തര്‍ കൈരളി സംഘടിപ്പിക്കുന്ന ” അല്‍സമാന്‍ എക്‌സ്‌ചേഞ്ച് ഡസേര്‍ട് ഫാന്റസി-2013” സ്റ്റേജ് ഷോ ഏപ്രില്‍ 18നു നടക്കും. വൈകീട്ട് 6 മണി മുതല്‍ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍നടക്കുന്നപരിപാടിയില്‍ പ്രശസ്ത സിനിമാതാരം കലാഭവന്‍ മണി, പിന്നണി ഗായകരായ അഫ്‌സല്‍, ജ്യോത്സ്‌ന, മേഘന, ഷമീര്‍ പട്ടുറുമാല്‍, മനാഫ് എന്നിവര്‍ പങ്കെടുക്കും. രമേഷ് പിഷാരഡി,ധര്‍മജന്‍,സാജന്‍ പള്ളുരുത്തി ടീമിന്റെ കോമഡി സ്‌കിറ്റുകളും വീണാ നായരുടെനേതൃത്വത്തില്‍ കലാതരംഗിണി ഡാന്‍സ് സ്‌കൂള്‍ കലാകാരികളുടെ നൃത്ത നൃത്ത്യങ്ങളും ചടങ്ങിനെആകര്‍ഷകമാക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആര്‍ഗണ്‍ ഗ്ലോബല്‍ പരിപാടിയുടെ പ്രസന്റിങ്ങ് സ്‌പോണ്‍സറും മീഡിയാ പ്ലസ് ഇവന്റ് സ്‌പോണ്‍സറുമാണു.വി ഐ പി 500 റിയാല്‍, ഫാമിലി 250 ,സിംഗിള്‍ എന്റ് ട്രി 100,50 എന്നിങ്ങനെയാണു ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റുകള്‍ അല്‍സമാന്‍ എക്‌സ്‌ചേഞ്ചിന്റെ എല്ലാ ശാഖകളിലും ആര്‍ഗണ്‍ ഗ്ലോബലിന്റെ എല്ലാ ഔട്‌ലറ്റുകളിലും ലഭ്യമാണു. കൂടാതെ നീലിമ റസ്റ്റോറന്റ്, അല്‌ഖോറിലെ പേര്‍ഷ്യന്‍ ട്രേഡ് സെന്റര്‍, എന്നിവിടങ്ങിലും ടിക്കറ്റുകള്‍ ലഭിക്കും.വാര്‍ത്ത സമ്മേളനത്തില്‍ അല്‍സമാന്‍ എക്‌സ്‌ചേഞ്ച് ഓപറേഷന്‍ മാനേജര്‍ സുബൈര്‍, ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജര്‍ ഫയാസ്, ജെറ്റ് എയര്‍വയ്‌സ് കണ്‍ട്രി മാനേജര്‍ അനില്‍ ശ്രീനിവാസ്, മീഡിയാ പ്ലസ് സി ഇ ഒ അമാനുള്ള വഡക്കാങ്ങര, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ശങ്കരന്‍,കോര്‍ഡിനേറ്റര്‍ ഇ.പി ബിജോയ്കുമാര്‍ ന്നെിവര്‍ സംസാരിച്ചു.