ബേപ്പൂരില്‍ ഉരു മുങ്ങി കാണാതായ ഒരാളെ കൂടി രക്ഷപ്പെടുത്തി

Posted on: April 2, 2013 4:10 pm | Last updated: April 2, 2013 at 7:13 pm

beppurകൊച്ചി: ബേപ്പൂരില്‍ ഉരുമുങ്ങി കാണാതായ മൂന്ന് പേരില്‍ ഒരാളെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. അവശനിലയിലായ തൂത്തുകുടി സ്വദേശി മൈക്കിള്‍(55)നെയാണ്‌ മല്‍സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. ഇയാളെ കൊടുങ്ങല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. മൊത്തം എട്ടുപേരായിരുന്നു ഉരുവില്‍ ഉണ്ടായിരുന്നത്. മൂന്ന് പേരെ ശനിയാഴ്ച തന്നെ രക്ഷപ്പെടുത്തി. ഇനി രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്.ഇവര്‍ക്ക് വേണ്ടി ഇപ്പോള്‍ തെരച്ചില്‍ തുടരുകയാണ്. തൂത്തുകുടി സ്വദേശികളായ സുരേഷ് പ്രകാശ്, റാസിന്‍,സ്രാങ്ക് ഭാസ്‌കരന്‍, കിണി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കയാണ്.