ഗണേഷിന്റെ രാജി സ്വീകരിച്ചു:പുതിയ മന്ത്രിക്കായുള്ള ചര്‍ച്ച സജീവം

Posted on: April 2, 2013 3:00 pm | Last updated: April 3, 2013 at 1:24 am

ministers possibleതിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ മന്ത്രിക്കുള്ള ചര്‍ച്ച സജീവമായി. കേരളാ കോണ്‍ഗ്രസ്(ബി)ക്ക് മറ്റൊരു എം.എല്‍എ ഇല്ലാത്തതിനാല്‍ വകുപ്പുകള്‍ കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കാനാണ് സാധ്യത.എന്‍.എസ്.എസിന്റെ താല്‍പര്യം പരിഗണിക്കാനും സാധ്യതയുണ്ട്.ശിവദാസന്‍ നായര്‍, വി ഡി സതീശന്‍, കെ മുരളീധരന്‍ എന്നിവരെ പരിഗണിക്കാനാണ് സാധ്യത. വിവാദങ്ങളുടെ പശ്ചാതലത്തില്‍ മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. രമേശ് ചെന്നിത്തല മന്ത്രി സഭയിലേക്ക് വരണമെന്ന ആവശ്യവും ശക്തമാണ്. രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തിയാല്‍ ആഭ്യന്തര മന്ത്രിയാക്കേണ്ടി വരും.ഗണേഷ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കണമെന്നൊരു നിര്‍ദേശവുമുണ്ടായിരുന്നെങ്കിലും ഇത് സ്വീകരിക്കാന്‍ മുഖ്യമന്ത്രിതയ്യാറായിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്.