ഹൃദയാഘാതം: മലയാളി യുവാവ് നിര്യാതനായി

Posted on: April 2, 2013 1:28 pm | Last updated: April 2, 2013 at 1:28 pm

ദോഹ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി യുവാവ് മരണപ്പെട്ടു. തൃശൂര്‍ തമ്പ്രാന്‍പടി തയ്യില്‍ ഹൗസില്‍ നിര്‍മല്‍ (23) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം ഉറങ്ങാന്‍ കിടന്ന നിര്‍മലിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഖത്തര്‍ ഫൗണ്ടേഷനിലാണ് നിര്‍മല്‍ ജോലി ചെയ്യുന്നത്. കുഞ്ഞുമോനാണ് നിര്‍മലിന്റെ ഭര്‍ത്താവ്. അമ്മ: ഷീല. ഒരു സഹോദരിയുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോവും.